മാമി തിരോധാനം: കാണാതായ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

കഴിഞ്ഞ ഡിസംബർ 20 മുതൽ തുടർച്ചയായി രജിത്തിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു

Update: 2025-01-10 09:00 GMT
Editor : സനു ഹദീബ | By : Web Desk
Advertising

കോഴിക്കോട്: മാമി തിരോധാന കേസിൽ ഡ്രൈവർ രജിത് കുമാറിനെയും ഭാര്യ സുഷാരയെയും കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇരുവരുടെയും ഫോട്ടോ അടക്കമുള്ള നോട്ടീസാണ് പുറത്തിറക്കിയത്. കേസിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവരെയും കാണാതായത്.

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുള്ള ഹോട്ടലിലാണ് ഇവർ കഴിഞ്ഞിരുന്നത്. അവിടെ നിന്നും ഒരു ഓട്ടോറിക്ഷയിൽ ഇരുവരും മടങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചാണ് ഇപ്പോൾ പോലീസ് അന്വേഷണം നടത്തുന്നത്. മാമി തിരോധാനവുമായി ബന്ധപ്പെട്ട നിർണായ വിവരങ്ങൾ അറിയുന്ന വ്യക്തിയാണ് ഡ്രൈവർ രജിത് കുമാറെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസ് അന്വേഷിച്ച ലോക്കൽ പോലീസും നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ഡിസംബർ 20 മുതൽ തുടർച്ചയായി രജിത്തിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം സുഷാരയുടെ ഫോൺ ക്രൈം ബ്രാഞ്ച് ഫോറൻസിക് പരിശോധനക്കായി അയച്ചിരുന്നു.


Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News