മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നതിന് കൃത്യമായ രേഖകളുണ്ട്: വഖഫ് ബോർഡ് ചെയർമാൻ എം.കെ സക്കീര്‍

ഭൂമി ഇഷ്ടദാനമാണെന്ന ഫറൂഖ് കോളജ് വാദം തെറ്റ്

Update: 2025-02-11 09:06 GMT
Editor : Jaisy Thomas | By : Web Desk

കോഴിക്കോട്: വഖഫ് ഭൂമി കയ്യേറുന്നതിനെ ന്യായീകരിക്കാനാണ് വർഗീയ പ്രചരണങ്ങൾ നടത്തുന്നതെന്ന് വഖഫ് ബോർഡ് ചെയർമാൻ എം.കെ സക്കീര്‍. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നതിന് കൃത്യമായ രേഖകളുണ്ട്. ഭൂമി ഇഷ്ടദാനമാണെന്ന ഫറൂഖ് കോളജ് വാദം തെറ്റാണെന്നും സക്കീർ കൂട്ടിച്ചേര്‍ത്തു.

ഫറൂഖ് കോളജ് ഭൂമി വഖ്ഫ് ആണെന്നതിനുള്ള എല്ലാ രേഖകളും കൈയിലുണ്ടെന്നും ഭൂമി കൈയേറിയവരിൽ നിന്നും തിരിച്ചുപിടിക്കുമെന്നും വഖ്ഫ് ബോർഡ് പറഞ്ഞു. അതിൽ ജാതിയോ മതമോ ഇല്ല. വഖ്ഫ് ഭൂമിയിൽ ആരുണ്ടെങ്കിലും ഒഴിപ്പിക്കും. നിസാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വഖ്ഫ് ഭൂമിയാണെന്ന് പൂർണ ബോധ്യമുണ്ടായതുകൊണ്ടാണ് 2019ൽ ഭൂമി രജിസ്റ്റർ ചെയ്തത്. അതിറെ നടപടി പ്രകാരമാണ് ഫാറൂഖ് കോളജിന് നോട്ടീസ് അയച്ചത്. രണ്ട് വർഷത്തിന് ശേഷമാണ് ഫറൂഖ് കോളജ് അപ്പീൽ ഫയൽ ചെയ്തത്. അത്കൊണ്ട് തന്നെ ഇതിൽ പ്രസക്തി ഇല്ലെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും സക്കീർ വ്യക്തമാക്കി.

Full View
Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News