രാത്രി മുതൽ പുലർച്ചെ വരെ കറന്റ് കട്ട്; കെഎസ്‌ഇബി ഓഫീസിൽ കിടന്നുറങ്ങി പ്രതിഷേധം

വൈദ്യുതി ഉപയോഗം വർധിച്ചതാണ് പ്രശ്നമെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം.

Update: 2024-04-28 11:16 GMT
Editor : banuisahak | By : Web Desk
Advertising

മലപ്പുറം: മലപ്പുറം ജില്ലയിൽ വിവിധ ഇടങ്ങളിൽ വൈദ്യുതി മുടക്കം പതിവായതോടെ വ്യാപക പ്രതിഷേധം. തിരൂരങ്ങാടിയിൽ കെഎസ്ഇബി ഓഫീസിലെത്തി കിടന്നുറങ്ങി യുവാക്കൾ പ്രതിഷേധിച്ചു. തിരൂർ പുറത്തൂരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ കെ എസ് ഇ ബി ഓഫീസിൽ എത്തി പ്രതിഷേധിച്ചു. 

പലയിടത്തും മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. വൈദ്യുതി ഉപയോഗം വർധിച്ചതാണ് പ്രശ്നമെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം.

അഞ്ച് മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങുന്നത്. പ്രചനമായും രാത്രി പത്ത് മണി മുതൽ പുലർച്ചെ വരെയാണ്  കറന്റ് പോകുന്നത്. ചൂടുകൂടിയ സമയത്ത് വീടിനുള്ളിൽ ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. വിവരം പറയാൻ വിളിച്ചാൽ കെഎസ്ഇബി ഉദ്യോഗസ്ഥർ ഫോൺ എടുക്കില്ലെന്ന പരാതിയും വ്യാപകമാണ്. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News