'ഹേമ കമ്മിഷൻ കമ്മിറ്റി ആക്കിയതിലൂടെ ആദ്യ പാപം സംഭവിച്ചു'-വിമര്‍ശിച്ച് ടി. പത്മനാഭന്‍

'ഇപ്പോൾ പുറത്തുവന്ന കടലാസ് കഷണങ്ങളിൽനിന്ന് ഒരുപാട് ബിംബങ്ങളാണു തകർന്നുവീണത്.'

Update: 2024-08-29 09:17 GMT
Editor : Shaheer | By : Web Desk

ടി. പത്മനാഭന്‍

Advertising

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സാംസ്കാരിക മന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് സാഹിത്യകാരൻ ടി. പത്മനാഭൻ. സജി ചെറിയാന്‍റേത് 'നിഷ്കളങ്കമായ സത്യപ്രസ്താവന'യെന്ന് അദ്ദേഹം പരിഹസിച്ചു. തിമിം​ഗിലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും ഇരുട്ടിൽ തന്നെയാണെന്നും പല കടലാസുകളും എവിടെപ്പോയെന്നും പത്മനാഭൻ ചോദിച്ചു.

കൊച്ചിയില്‍ ഡി.സി.സി പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. ഹേമ കമ്മിഷൻ എന്നതിന് പകരം ഹേമ കമ്മിറ്റി ആക്കിയതിലൂടെ ആദ്യ പാപം സംഭവിച്ചു. കമ്മിഷൻ ആയിരുന്നെങ്കിൽ കൂടുതൽ നടപടി എടുക്കാൻ സാധിക്കുമായിരുന്നു. ശിക്ഷാനടപടി ഉൾപ്പെടെ സ്വീകരിക്കാനുള്ള അവസരമുണ്ടാകുമായിരുന്നും. ഇപ്പോൾ പുറത്തുവന്ന കടലാസ് കഷണങ്ങളിൽനിന്ന് ഒരുപാട് ബിംബങ്ങൾ തകർന്നുവീണെന്നും പത്മനാഭന്‍ പറഞ്ഞു.

ധീരയായ ആ പെൺകുട്ടിയുടെ പരിശ്രമമാണിവിടെ വരെ എത്തിയതെന്ന് അതിജീവിതയെ പ്രകീര്‍ത്തിച്ച് പത്മനാഭന്‍ പറഞ്ഞു. എന്നാൽ, അതിജീവിതയുടെ കേസ് എവിടെയും എത്തിയില്ല. ഹേമ കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ നാലര വർഷം അടയിരുന്നു. ഇരയുടെ ഒപ്പമെന്നു പറയുന്നുണ്ടെങ്കിലും സത്യത്തില്‍ അങ്ങനെയല്ലെന്നും പത്മനാഭന്‍ ആരോപിച്ചു.

Summary: Malayalam writer T Padmanabhan ridicules the culture minister Saji Cherian's stance on the Hema committee report

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News