മാലിക് ദീനാർ സ്ഥാപനങ്ങൾ സിൽവർ ലൈൻ രൂപരേഖയിൽ; നിലപാട് സ്വീകരിക്കാൻ നാളെ യോഗം

വീടും ആരാധനാലയങ്ങളും ഒഴിവാക്കണമെന്നാണ് പള്ളിക്കമ്മിറ്റിയുടെ ആവശ്യം.

Update: 2022-04-03 06:11 GMT
Editor : abs | By : Web Desk
Advertising

കാസർകോട്: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മാലിക് ദീനാർ പള്ളിസ്ഥാപനങ്ങൾ നിർദിഷ്ട സിൽവർലൈൽ രൂപരേഖയിൽ. മാലിക് ദീനാർ യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും ഒരു മഹല്ല് മുഴുവനുമടങ്ങുന്ന സ്ഥലവും ഖബർസ്ഥാനുമടക്കമാണ് അലൈൻമെന്റിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ വലിയ ജുമുഅത്ത് പള്ളി യോഗം തിങ്കളാഴ്ച ചേരും. പള്ളിയും യതീംഖാനയും ഖബർസ്ഥാനും മഹല്ലും മഹല്ലുകളിലെ വീടും മറ്റു ആരാധനാലയങ്ങളും ഒഴിവാക്കണമെന്നാണ് പള്ളിക്കമ്മിറ്റിയുടെ ആവശ്യം.

ഇവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതുസംബന്ധിച്ച് അന്തിമരൂപം നൽകാനാണ് മാലിക് ദീനാർ പള്ളി കൗൺസിൽ അംഗങ്ങളുടെയും ദഖീറത്ത് ഉഖ്‌റ സംഘത്തിൻറെയും സംയുക്ത യോഗം തിങ്കളാഴ്ച രാവിലെ 10.30ന് പള്ളിക്കമ്മിറ്റി ഹാളിൽ ചേരുന്നത്.

വൈസ് പ്രസിഡൻറ് ടി. ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ, കെ.എ. മുഹമ്മദ് ബഷീർ, പി.എ. സത്താർ ഹാജി, കെ.എം. അബ്ദുൽ റഹ്‌മാൻ, കെ.എച്ച്. അഷ്‌റഫ്, എൻ.കെ. അമാനുല്ല, അഹമ്മദ് ഹാജി അങ്കോല, മുഹമ്മദ് ഹാജി വെൽക്കം, കെ.എം. ബഷീർ, ഹസൈനാർ ഹാജി തളങ്കര എന്നിവർ സംസാരിച്ചു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News