മാനന്തവാടി കാട്ടാന ആക്രമണം; 10 ലക്ഷം നഷ്ടപരിഹാരം ആദ്യം, കുടുംബത്തിൽ ഒരാൾക്ക് സ്ഥിരംജോലി, ചർച്ചയിൽ ധാരണ

അധിക 40 ലക്ഷത്തിന് സർക്കാരിന് ശിപാർശ നൽകും. ചർച്ചയിൽ പ്രാഥമിക ധാരണയായതോടെ നാട്ടുകാർ സമരം അവസാനിപ്പിച്ചു

Update: 2024-02-10 11:28 GMT
Advertising

വയനാട്: മാനന്തവാടിയിൽ ഒരാളെ കാട്ടാന കൊലപ്പെടുത്തിയതിൽ നഷ്ടപരിഹാരം സംബന്ധിച്ച ചർച്ചയിൽ പ്രാഥമിക ധാരണ. 10 ലക്ഷം നഷ്ടപരിഹാരം തിങ്കളാഴ്ച നൽകും. അധിക 40 ലക്ഷത്തിന് സർക്കാരിന് ശിപാർശ നൽകും. കുടുംബത്തിൽ ഒരാൾക്ക് സ്ഥിരംജോലി നൽകാനും തീരുമാനമായി. മക്കളുടെ പഠനത്തിന് സഹായ നൽകുമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ ഇടപെടൽ നടത്തുമെന്നും വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.  

മാനന്തവാടി സബ് കലക്ടറുടെ ഓഫീസിനു മുന്നിലേക്ക് മൃതദേഹം എത്തിച്ചായിരുന്നു പതിനൊന്ന് മണിക്കൂറുകളോളം നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ നാട്ടുകാരും പൊലീസും തമ്മിൽ വൻ സംഘർഷമുണ്ടായി. ചർച്ച പ്രാഥമിക ധാരണയിലെത്തിയതോടെ നാട്ടുകാർ സമരം അവസാനിപ്പിച്ചു. അതിനിടെ കാട്ടാനയെ മയക്കുവെടിവെക്കാൻ വനംവകുപ്പ് ഉത്തരവിറക്കി. ചാലിഗദ്ദയിൽ തുടരുന്ന കാട്ടാനയെ പിടികൂടാനായി മുത്തങ്ങയിൽ നിന്നും കുംകിയാനകൾ പുറപ്പെട്ടു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News