നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തിൽ രേഖപ്പെടുത്തി
പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് സഞ്ജയ് ആണെന്നാണ് കണ്ടെത്തൽ
കൊച്ചി: നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തിൽ രേഖപ്പെടുത്തി. കലൂരിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് സഞ്ജയ് ആണെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ സെപ്തംബറിലാണ് ഇയാൾ തെലങ്കാന പൊലീസിന്റെ പിടിയിലായത്.
60 കാരനായ സഞ്ജയ് കേരളം അടക്കമുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷ്യൽ സോൺ കമ്മിറ്റിയുടെ തലവനാണെന്നാണ് കണ്ടെത്തൽ.
മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസഗം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സഞ്ജയ് ദീപക് റാവു പശ്ചിമഘട്ട മേഖലയുടെ നേതൃത്വം ഏറ്റെടുത്തത്.പിടികൂടുമ്പോൾ ഇയാളുടെ കയ്യിൽ നിന്ന് ആറ് വെടിയുണ്ടകളുള്ള ഒരു റിവോൾവറും 47,250 രൂപയും , ലാപ്‌ടോപ്പ് ഉൾപ്പടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.