സർവീസുകൾ മുടക്കി; പാപ്പനംകോട് കെ.എസ്.ആർ.ടി.സിയിൽ‌ കൂട്ട സ്ഥലംമാറ്റം

സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ അഞ്ച് ജീവനക്കാരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത്.

Update: 2022-12-02 12:59 GMT
Advertising

തിരുവനന്തപുരം: സർവീസുകൾ മുടക്കിയതിന് കെ.എസ്.ആർ.ടി.സി തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിൽ കൂട്ട സ്ഥലംമാറ്റം. സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ അഞ്ച് ജീവനക്കാരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത്.

സ്റ്റേഷൻ മാസ്റ്റർ എം ബിജു, കണ്ടക്ടർമാരായ എം.എസ് ശ്രീകുമാർ, സി.എസ് ലക്ഷ്മി, എസ്. അജിത്കുമാർ, എസ്.വി ഷൈൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സ്ഥലംമാറ്റിയത്. ഇവർക്കെതിരെ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണമുണ്ടായിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.

ഒക്ടോബർ 31നാണ് വിഷയത്തിനാസ്പദമായ സംഭവം. അന്ന് ഡ്രൈവർമാരുടെ അഭാവം മൂലം നാല് സർവീസുകൾ മുടങ്ങിയിരുന്നു. കണ്ടക്ടർമാരുടെ കുറവ് കാരണം ഇതിലുണ്ടായിരുന്ന കണ്ടക്ടർമാരോട് മറ്റ് നാല് സർവീസുകളിലേക്ക് കയറാൻ ആവശ്യപ്പെട്ടെങ്കിലും അതിനവർ തയാറായില്ല.

അസുഖം മൂലം ഒരു കണ്ടക്ടർ വരാതിരുന്ന ബസിലേക്ക് പകരം ഒരാളെ നിയോഗിക്കാൻ പറഞ്ഞിട്ട് അത് ചെയ്യാതിരുന്നതും സർവീസുകൾ മുടങ്ങാൻ കാരണമായി. കണ്ടക്ടർമാരെ കൃത്യമായി നിയോഗിക്കാൻ സ്റ്റേഷൻ മാസ്റ്റർക്കും കഴിഞ്ഞില്ല. ദീർഘദൂർ സർവീസുകളടക്കമാണ് അന്ന് മുടങ്ങിയത്. ഇതേ തുടർന്നാണ് നടപടി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News