ബേപ്പൂര്‍ തുറമുഖ വികസനത്തിന്‍റെ മാസ്റ്റർപ്ലാൻ ഉടന്‍ തയാറാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി

ബേപ്പൂര്‍ തുറമുഖ വികസനത്തിന്‍റെ മാസ്റ്റർ പ്ലാൻ ഈ മാസം 15ഓടെ തയാറാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവില്‍

Update: 2021-06-06 04:37 GMT
Editor : rishad
Advertising

ബേപ്പൂര്‍ തുറമുഖ വികസനത്തിന്‍റെ മാസ്റ്റർ പ്ലാൻ ഈ മാസം 15 ഓടെ തയാറാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവില്‍. ടൂറിസം സാധ്യത കൂടി മുന്‍ നിർത്തി ബേപ്പൂരിന്‍റെ സമഗ്ര വികസനം യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മീഡിയവണ്‍ ഹെഡ്ക്വാർട്ടേഴ്സ് സന്ദർശിക്കുകയായിരുന്നു മന്ത്രി.

മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അഹമ്മദ് ദേവർകോവില്‍ മീഡിയവണ്‍ ആസ്ഥാനത്ത് എത്തുന്നത്. മീഡിയവണ്‍ സി.ഇ.ഒ റോഷന്‍ കക്കട്ട് എഡിറ്റർ രാജീവ് ദേവരാജ് തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. 

മാനേജ്മെന്‍റ് എഡിറ്റോറിയല്‍ നേതൃത്വവുമായി മന്ത്രി ആശയ വിനിമയം നടത്തി. തുടർന്നാണ് ബേപ്പൂര്‍ വികസനം സംബന്ധിച്ച സർക്കാർ നിലപാട് വ്യക്തമാക്കിയത്. പുതിയ ബജറ്റ് പ്രസംഗത്തില്‍ പരാമർശിച്ചിട്ടില്ലെങ്കിലും ബേപ്പൂര്‍ തുറമുഖത്തിന്‍റെ വികസനം സർക്കാരിന്‍റെ മുന്‍ഗണനയാണെന്ന് മന്ത്രി വ്യക്തമാക്കി.  

Tags:    

Editor - rishad

contributor

Similar News