ഈ വിജയം കോൺഗ്രസുകാരെ മടിയൻമാരാക്കുമോ എന്ന് എനിക്ക് ഭയമുണ്ട്- മാത്യു കുഴൽനാടൻ

പാർലമെന്റ് തെരഞ്ഞെടുപ്പിലെ വലിയ വിജയമാണ് നിയമസഭാതിരഞ്ഞെടുപ്പ് കൈവിടാൻ കാരണമായത് എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു.

Update: 2022-06-03 15:10 GMT
Editor : Nidhin | By : Web Desk
Advertising

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വമ്പൻ ജയം കോൺഗ്രസിനെ മടിയൻമാരാക്കുമെന്ന് ഭയമുണ്ടെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ.

ഇത് അഹങ്കരിക്കാൻ ഉള്ള സമയമല്ലെന്നും മറിച്ച് ആത്മപരിശോധനയ്ക്കും സ്വയം വിലയിരുത്താനുള്ള ഒരു അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ രണ്ടാം വട്ടം തോറ്റ നിരാശയിലായിരുന്നു കോൺഗ്രസ് പ്രവർത്തകരെന്നും അതുകൊണ്ട് തന്നെ ഇത് അഭിമാന പോരാട്ടമായി കണ്ടെന്നും അദ്ദേഹം വിലയിരുത്തി. എന്നിരുന്നാലും, തന്റെ വ്യക്തിപരമായ വിലയിരുത്തലിൽ കോൺഗ്രസ് പാർട്ടി അതിന്റെ ശേഷിയുടെ 55 - 60 ശതമാനത്തിൽ മാത്രമേ എത്തിയിട്ടുള്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണഗതിയിൽ ഇത് 35 - 40 ശതമാനമാണ് ഉണ്ടാകാറെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

' ഇത്രയും കൊണ്ട് ഇതുപോലൊരു വിജയം സാധ്യമാണെങ്കിൽ, കേരളം കോൺഗ്രസിന് അനായാസമായി പിടിക്കാം. വേണ്ടത്, ഐക്യവും, അച്ചടക്കവും വിട്ടുവീഴ്ചയില്ലാത്ത സംഘടനാ പ്രവർത്തനവുമാണ്.'- അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഈ വിജയത്തിൽ തന്നെ ഭയപ്പെടുത്തുന്ന കാര്യം ഈ വിജയം കോൺഗ്രസിനെ അലസരും മടിയൻമാരും തൻപ്രമാണവാദികളും എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിലെ വലിയ വിജയമാണ് നിയമസഭാതിരഞ്ഞെടുപ്പ് കൈവിടാൻ കാരണമായത് എന്ന് താൻ വിശ്വസിക്കുന്നതായും തന്റെ വാദത്തെ സാധൂകരിക്കാൻ അദ്ദേഹം ചൂണ്ടിക്കാട്ടി.

' തെറ്റ് നമ്മൾക്ക് ആവർത്തിക്കാതിരിക്കാം..വിജയം സമ്മാനിച്ച ജനങ്ങൾക്ക് വിനയത്തോടെ നന്ദി പറഞ്ഞ് കൂടുതൽ കർമ്മോത്സുകരായി മുന്നോട്ടു നീങ്ങാം..'- മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News