മട്ടന്നൂർ തെരഞ്ഞെടുപ്പ്: കേരളത്തിലെ കുത്തഴിഞ്ഞ ഭരണസംവിധാനത്തോടുളള പ്രതികരണമാണെന്ന് പി.എം.എ സലാം
'സ്വന്തം കോട്ടയിൽ ഇടതിന് കാലിടറിയതും യു.ഡി.എഫ് വൻമുന്നേറ്റം നടത്തിയതും കേരളത്തിന് ശുഭപ്രതീക്ഷയാണ്'
മലപ്പുറം: മാറുന്ന കേരളത്തിന്‍റെ നേർക്കാഴ്ചയാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. സ്വന്തം കോട്ടയിൽ ഇടതിന് കാലിടറിയതും യു.ഡി.എഫ് വൻമുന്നേറ്റം നടത്തിയതും കേരളത്തിന് ശുഭപ്രതീക്ഷയാണെന്നും കേരളത്തിലെ കുത്തഴിഞ്ഞ ഭരണസംവിധാനത്തോടുളള പ്രതികരണമാണ് ഈ ഫലമെന്നും സലാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സലാമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
മാറുന്ന കേരളത്തിൻറെ നേർക്കാഴ്ചയാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം. സ്വന്തം കോട്ടയിൽ ഇടതിന് കാലിടറിയതും യു.ഡി.എഫ് വൻമുന്നേറ്റം നടത്തിയതും കേരളത്തിന് ശുഭപ്രതീക്ഷയാണ്. കേരളത്തിലെ കുത്തഴിഞ്ഞ ഭരണസംവിധാനത്തോടുളള പ്രതികരണമാണ് ഈ ഫലം.
സാധാരണജനങ്ങളുടെ മാത്രമല്ല ഇടത് അനുഭാവമുളളവർ പോലും സി.പി.എമ്മിനേയും ഇടത് മുന്നണിയേയും കൈവിടുന്നു എന്നതിന് ഇതിലും വലിയ ഉദാഹരണം വേറെയില്ല. മട്ടന്നൂർ നഗരസഭയിലേക്കുളള തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ യു.ഡി.എഫ് നേതാക്കളേയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളേയും ജനാധിപത്യ പോരാട്ടത്തിൽ യു.ഡി.എഫിനെ പിന്തുണച്ച എല്ലാവരേയും അഭിനന്ദിക്കുന്നു.