മേയർ- ഡ്രൈവർ തർക്കം; ഡ്രൈവർ യദുവിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
മേയർ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് പരാതി
Update: 2024-05-02 13:29 GMT
തിരുവനന്തപുരം: മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഡ്രൈവർ യദുവിന്റെ പരാതിയിലാണ് കമ്മീഷൻ കേസെടുത്തത്. മേയർ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് പരാതി.
തന്റെ പരാതിയിൽ കേസെടുക്കാത്ത കന്റോൺമെന്റ് എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടി വേണമെന്നും യദു ആവശ്യപ്പെട്ടിരുന്നു. പരാതിയിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആർടിസിഎം.ഡിയും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. മേയ് ഒമ്പതിന് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്ന് കമ്മീഷൻ പറഞ്ഞു. അതേസമയം മേയറുടെ പരാതിയിൽ സൈബർ അധിക്ഷേപത്തിന് തിരുവനന്തപുരം സിറ്റി സൈബർ പൊലീസും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.