കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു; 'മാധ്യമ'ത്തിൽ നിന്ന് അഞ്ച് പേർ
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മലയാള മനോരമ ലീഡർ റൈറ്റർ കെ.ഹരികൃഷ്ണൻ, മാതൃഭൂമി സീനിയർ സ്റ്റാഫ് റിപ്പോർട്ടർ കെ.പി. പ്രവിത എന്നിവർ അർഹരായി
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2021-2022 മാധ്യമ ഗവേഷക ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. ഇത്തവണ ഫെലോഷിപ്പ് നേടിയവരിൽ 'മാധ്യമ'ത്തിൽ നിന്നുള്ള അഞ്ച് പേരുണ്ട്.
എം.സി നിഹ്മത്ത് (അതിർത്തി ഗ്രാമങ്ങളിലെ ഭാഷാ- ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശനങ്ങളിൽ മാധ്യമങ്ങളുടെ ഇടപ്പെടൽ), പി. സുബൈർ (നവമാധ്യമകാലത്തെ രുചിയാത്രകളും മാറുന്ന ഭക്ഷണ സംസ്‌കാരവും) എന്നിവർ സമഗ്ര ഗവേഷണത്തിനുള്ള 75000 രൂപയുടെ ഫെലോഷിപ്പ് നേടി. കെ.പി.എം റിയാസ് (പോക്സോ നിയമം വാർത്തയിലെ നെല്ലും പതിരും), അനസ് അസീൻ (കുടിയേറ്റത്തിന്‍റെ കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ട്), എസ്. അനിത (പാർശ്വവത്കരിക്കപ്പെടുന്ന മലയാളി വനിതാഫോട്ടോ ജേർണലിസ്റ്റുകൾ) എന്നിവർ പൊതു ഗവേഷണത്തിനുള്ള 10000 രൂപയുടെ ഫെലോഷിപ്പുകൾക്ക് അർഹരായി.
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മലയാള മനോരമ ലീഡർ റൈറ്റർ കെ.ഹരികൃഷ്ണൻ, മാതൃഭൂമി സീനിയർ സ്റ്റാഫ് റിപ്പോർട്ടർ കെ.പി. പ്രവിത എന്നിവർ അർഹരായി.
75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പ്: ജിഷാ ജയൻ (ദേശാഭിമാനി), സി. അശ്വതി (24 ന്യൂസ് ), ഐ.സതീഷ് (സമകാലിക മലയാളം വാരിക ),പി.കെ. മണികണ്ഠൻ (മാതൃഭൂമി), എൻ.പി സജീഷ് (ചലചിത്രഅക്കാദമി), വി.ശ്രീകുമാർ (സ്‌പൈസസ് ബോർഡ് ) എന്നിവർക്ക് നൽകുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു.
പൊതു ഗവേഷണ മേഖല: ബി. ഉമേഷ് (ന്യൂസ് 18), ബിജു.ജി കൃഷ്ണൻ (ജീവൻ ടി.വി), ജി.കെ.പി. വിജേഷ് (ഏഷ്യാനെറ്റ് ന്യൂസ് ), ലെനി ജോസഫ് (ദേശാഭിമാനി) രമ്യാമുകുന്ദൻ (കേരള കൗമുദി), വി.ആർ ജ്യോതിഷ് കുമാർ (വനിത ) , അനസ് അസീൻ (മാധ്യമം), കെ.ആർ. അനൂപ് (കൈരളി ന്യൂസ് ) അഷറഫ് തൈവളപ്പ് (ചന്ദ്രിക), ടി. സൂരജ് (മാതൃഭൂമി ), ജി.രാഗേഷ് (മനോരമ ഓൺലൈൻ),നിലീന അത്തോളി (മാതൃഭൂമി ഓൺലൈൻ) കെ.എച്ച് ഹസ്‌ന (സ്വതന്ത്ര മാധ്യമ പ്രവർത്തക ) പി.ആർ. രാജേശ്വരി (എഴുത്ത് മാസിക) എന്നിവർക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നൽകും.
തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയൻ പോൾ, പികെ രാജശേഖരൻ,ഡോ.മീന ടി പിളള,ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്.