ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന മെയ് ഒന്നുമുതൽ; ബസ് മിനിമം നിരക്ക് 10, ഓട്ടോ ചാർജ് 30

ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശിപാർശ കൂടി പരിഗണിച്ചാണ് നിരക്ക് വർധിപ്പിച്ചത്

Update: 2022-04-20 13:56 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധനയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബസിന് മിനിമം നിരക്ക് രണ്ടര കിലോമീറ്ററിന് 10 രൂപയാണ്. ഓട്ടോ മിനിമം ചാർജ് ഒന്നര കിലോമീറ്ററിന് 30 രൂപയാക്കി കൂട്ടി . 

ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശിപാർശ കൂടി പരിഗണിച്ചാണ് നിരക്ക് വർധിപ്പിച്ചത്. ബസ് ചാർജ് 8 രൂപയിൽ നിന്ന് 10 ആയി. കോവിഡിന് മുമ്പ് മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം 5 കിലോ മീറ്ററായിരുന്നു. അത് കോവിഡ് പ്രതിസന്ധി വന്നപ്പോൾ 2.5 കിലോമീറ്ററാക്കി. ഡീസൽ വില ഉയർന്നു നിൽക്കുന്നതിനാൽ 2.5 കിലോമീറ്റർ തന്നെയാണ് ഇനിയും തുടരുക.

സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപ. ഫാസ്റ്റ് പാസ്സഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചു. എക്‌സ്പ്രസ്സ്, സൂപ്പര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഡീലകസ്, സിംഗിള്‍ ആക്സില്‍ മള്‍ട്ടി ആക്സില്‍, ലോ ഫ്‌ളോര്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍ എന്നിവയുടെ നിലവിലെ നിരക്ക് തുടരും. ലോ ഫ്‌ളോര്‍ നോണ്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. എ സി സ്ലീപ്പര്‍ സര്‍വീസുകള്‍ക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു.

1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 210 ആയും കിലോമീറ്റർ ചാര്‍ജ്ജ് 18 രൂപയായും 1500 സിസിയിൽ അധികമുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 240 രൂപയായും, കിലോമീറ്റർ നിരക്ക് 20 ആയും വർധിപ്പിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News