മരംകൊള്ള: സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍
ആരോപണ വിധേയരായവരെ മാറ്റിനിര്‍ത്തും. വകുപ്പ് തല നടപടികള്‍കൊണ്ട് കാര്യമില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മരംകൊള്ള സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. നഷ്ടപ്പെട്ടുപോയ മരങ്ങള്‍ തിരിച്ചുകൊണ്ടുവരും. സര്‍ക്കാരിനുണ്ടായ ധനനഷ്ടം തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കോഴ ആരോപണം അടക്കം എല്ലാ കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണ വിധേയരായവരെ മാറ്റിനിര്‍ത്തും. വകുപ്പ് തല നടപടികള്‍കൊണ്ട് കാര്യമില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മരം മുറിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഉദ്ദേശത്തിന് വിരുദ്ധമായാണ് കാര്യങ്ങള്‍ നടന്നത്. ഗൗരവമായ പ്രശ്‌നമാണ് ഉണ്ടായത്. അതില്‍ നടപടിയുണ്ടാവും. മുട്ടില്‍ മാത്രം ഫോക്കസ് ചെയ്യരുത്. മുഴുവന്‍ മരംമുറിയും അന്വേഷിക്കും. സാജന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണ പരിധിയില്‍ വരുമെന്നും മന്ത്രി പറഞ്ഞു.