‘ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ട്’; മുഖ്യമന്ത്രിയെ തള്ളി മന്ത്രി ഗണേഷ് കുമാർ
‘മാറ്റങ്ങൾ വേണമെങ്കിൽ ദേവപ്രശ്നം വെച്ച് നോക്കണം’
Update: 2025-01-04 08:50 GMT
കോഴിക്കോട്: ഷർട്ട് ഊരി ക്ഷേത്രത്തിൽ കയറുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്താവന തള്ളി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ട്. അത് നിശ്ചയിക്കുന്നത് അവിടത്തെ തന്ത്രിമാരാണ്. അതനുസരിച്ച് പോകാൻ കഴിയുന്നവർ പോയാൽ മതി. മാറ്റങ്ങൾ വേണമെങ്കിൽ തന്ത്രിമാരുമായി ചർച്ച ചെയ്തും ദേവപ്രശ്നം വെച്ച് നോക്കണമെന്നും മന്ത്രി പറഞ്ഞു.
‘നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന പല ആചാരങ്ങളിലും മാറ്റം വന്നിട്ടുണ്ട്. വസ്ത്രം ഊരി മാത്രമെ ക്ഷേത്രങ്ങളിൽ പോകാവൂ എന്ന ആചാരം മാറ്റണം’ എന്നായിരുന്നു പിണറായി വിജയെൻറ പ്രസ്താവന. ശിവഗിരി തീർഥാടന മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.