'മഴയുടെ പേരിൽ റോഡ് കേടാകുന്നത് കണ്ടുനിൽക്കില്ല'; മണ്ഡലം തിരിച്ച് റോഡ് നിർമാണത്തിന് സൂപ്പർവൈസറി ടീം രൂപീകരിക്കുമെന്നും മന്ത്രി റിയാസ്

'ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും കരാറുകാരും അവിശുദ്ധ കൂട്ടുകെട്ടുണ്ടോയെന്ന് കേന്ദ്രം പരിശോധിക്കണം'

Update: 2022-08-07 06:52 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: മഴയുടെ പേരിൽ റോഡ് കേടാകുന്നത് കണ്ടുനിൽക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മീഡിയവണിന്റെ 'കുഴിയിലേക്കെടുക്കണോ കുഴിയടയ്ക്കാൻ' ക്യാമ്പയിനിൻ സംസാരിക്കുകയായിരുന്നു മന്ത്രി. 'സംസ്ഥാനത്ത് 3 ലക്ഷം കിലോമീറ്റർ റോഡ് ഉണ്ട്. അതിൽ 30000 കിലോമീറ്റർ മാത്രമാണ് പൊതുമരാമത്ത് വകുപ്പിനുള്ളത്.മഴയില്ലാത്ത സമയത്ത് റോഡ് അറ്റക്കുറ്റപ്പണി നടക്കുന്നുവെന്ന് ഉറപ്പാക്കും. റോഡിന്റെ ഗുണനിലവാരം പി.ഡബ്ല്യു.ഡി ഉറപ്പുവരുത്തുന്നുണ്ട്. റോഡ് നിർമാണത്തിലെ തെറ്റായ പ്രവണതകൾ ഇല്ലാതാക്കും. ഉദ്യോഗസ്ഥർ റോഡിന്റെ പണി വിലയിരുത്തുന്നുണ്ടോയെന്ന് ഉറപ്പാക്കുമെന്നും റോഡുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാനും പരിഹാരത്തിനുമായി ഉദ്യോഗസ്ഥനെ നിയമിച്ചെന്നും മന്ത്രി പറഞ്ഞു.

'പരിപാലകാലാവധി കഴിഞ്ഞാൽ റോഡ് അറ്റക്കുറ്റപ്പണിക്ക് റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുന്നുണ്ട്. നിയമസഭാ മണ്ഡലം തിരിച്ച് റോഡ് നിർമാണത്തിന് സൂപ്പർവൈസറി ടീം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ദേശീയപാതയിലെ പ്രശ്‌നങ്ങൾ അറിയിക്കാനുള്ള സംവിധാനം കേരളത്തിലില്ലെന്നും ഇതിൽ ഇടപെടാൻ പി.ഡബ്ല്യു.ഡിക്ക് ആകില്ലെന്നും മന്ത്രി പ്രതികരിച്ചു.

'ദേശീയപാത അതോറിറ്റി കരാറുകാരെ സംരക്ഷിക്കുന്നുവെന്ന് സംശയിക്കുന്നു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും കരാറുകാരും അവിശുദ്ധ കുട്ടുകെട്ടുണ്ടോയെന്ന് കേന്ദ്രം പരിശോധിക്കണം'. ദേശീയ പാത ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണെന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News