മന്ത്രി ആർ. ബിന്ദുവിന് ഇന്ന് നിർണായകം; കണ്ണൂർ വിസി പുനർനിയമ പരാതിയിൽ ലോകായുക്ത വിധി ഇന്ന്

കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തില്‍ മന്ത്രി ഇടപെട്ടത് ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തലയുടെ ഹരജി

Update: 2022-02-04 01:11 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിനെതിരായ ഹരജിയില്‍ ലോകായുക്ത വിധി ഇന്ന്. കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തില്‍ മന്ത്രി ഇടപെട്ടത് ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തലയുടെ ഹരജി. ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടാണ് ഗോപിനാഥ് രവീന്ദ്രന്‍റെ പേര് നിര്‍ദേശിച്ചതെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ ഓഫീസിന്‍റെ കത്തും ഹാജരാക്കി.

എന്നാല്‍ ഇത് നിഷേധിച്ച് ഗവര്‍ണറുടെ ഓഫീസ് ഇന്നലെ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഹരജി ഭേദഗതി ചെയ്യാന്‍ കൂടുതല്‍ സമയം രമേശ് ചെന്നിത്തല ആവശ്യപ്പെടും. മുഖ്യമന്ത്രിയെ കൂടി കക്ഷി ചേര്‍ക്കാനാണ് ചെന്നിത്തലയുടെ നീക്കം. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന മുഖ്യമന്ത്രിക്ക് എതിരായ ഹരജിയും ഇന്ന് ലോകായുക്ത പരിഗണിക്കും.

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത ബിന്ദുവിന്‍റെ കത്തിൽ ശിപാർശ ഇല്ലെന്നും നിർദേശം മാത്രമേയുള്ളുവെന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു. ബിന്ദുവിന്‍റെ കത്തിൽ ഒരിടത്തും റെക്കമെന്‍റ് എന്നില്ല പ്രൊപ്പോസ് എന്നെ ഉളളൂ, പ്രൊപോസൽ തള്ളുകയോ കൊള്ളുകയോ ചെയ്യാം, ലോകായുക്ത വ്യക്തമാക്കിയിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News