മുല്ലപ്പെരിയാറിൽ കേരളം നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാറിനു മാത്രമായി എക്സിക്യൂട്ടിവ് എഞ്ചിനീയറെ നിയമിക്കും. നിരീക്ഷണം നടത്താൻ ജലവിഭവ വകുപ്പ് സ്വന്തമായി ബോട്ട് വാങ്ങുമെന്നും ആഴ്ച തോറും നിരീക്ഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു

Update: 2021-10-30 14:18 GMT
Editor : Nisri MK | By : Web Desk
Advertising

മുല്ലപ്പെരിയാറിൽ കേരളം നിരീക്ഷണം ശക്തമാക്കുമെന്ന്ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിനു മാത്രമായി എക്സിക്യൂട്ടിവ് എഞ്ചിനീയറെ നിയമിക്കും. നിരീക്ഷണം നടത്താൻ ജലവിഭവ വകുപ്പ് സ്വന്തമായി ബോട്ട് വാങ്ങുമെന്നും ആഴ്ച തോറും നിരീക്ഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

"കൂടുതൽ വെള്ളം തുറന്ന് വിട്ടതു കൊണ്ട് ആശങ്ക വേണ്ട. മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തിട്ടുണ്ട്. 1,5,6 സ്പിൽവേ ഷട്ടറുകളാണ് ഇപ്പോൾ തുറന്നത്.  ഇതോടെ ആകെ ആറു ഷട്ടറുകൾ തുറന്നു. 6 മണിക്കു തുറക്കുമെന്നാണ് തമിഴ്നാട് അറിയിച്ചത്. കേരളം ആവിശ്യപ്പെട്ടതിനെ തുടർന്നാണ് നേരത്തെ തുറക്കുന്നത്. ഇനി ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയില്ല."- മന്ത്രി പറഞ്ഞു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News