ചൈനയിൽ മണിക്കൂറിൽ 650 കി.മീറ്റർ വേഗതയിൽ പോകുന്ന ട്രെയിനുകൾ; ഇവിടെ കുറ്റി ഇടുന്നു, ഊരുന്നു-സജി ചെറിയാൻ
'ഗോവിന്ദൻ മാഷ് ഒരു ഉദാഹരണം പറഞ്ഞപ്പോൾ ആ മനുഷ്യനെ ഇനി പറയാൻ ഒന്നും ബാക്കിയില്ല'
തിരുവനന്തപുരം: താൻ ഇപ്പോഴും കെ-റെയിലിനൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ. നമ്മളെക്കാൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ഥലങ്ങളിൽ പോലും ഇത്തരം സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ക്രിയേറ്റേഴ്‌സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ചൈനയിൽ മണിക്കൂറിൽ 650 കി.മീറ്റർ വേഗതയിൽ പോകുന്ന ട്രെയിനുകളുണ്ട്. നമ്മളെക്കാൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യത്ത് പോലും ഇത്തരം സംവിധാനങ്ങൾ നിലവിലുണ്ട്. ഇവിടെ കുറ്റി ഇടുന്നു, കുറ്റി ഊരുന്നു. അതുമാത്രമാണ് നടന്നത്. ഇതുവഴി വലിയ നഷ്ടമാണ് നാടിനുണ്ടായതെന്നും ഗോവിന്ദൻ മാഷ് ഒരു ഉദാഹരണം പറഞ്ഞപ്പോൾ ആ മനുഷ്യനെ എല്ലാവരും വിമർശിക്കുകയായിരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
അതേസമയം, സജി ചെറിയാനെതിരെയുള്ള ഭരണഘടനാ വിരുദ്ധ പരാമർശത്തിലെ കേസ് അവസാനിപ്പിച്ച പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഇന്നു നടത്തിയത്. അന്തിമ അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടുത്തിയില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ മജിസ്‌ട്രേറ്റിന് പൊലീസ് അവസരം നൽകിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസ് വീഴ്ചകൾ എണ്ണിപ്പറഞ്ഞായിരുന്നു കോടതി വിമർശനം. ഭരണഘടനാവിരുദ്ധ പരാമർശത്തിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
Summary: 'I still support K-Rail': Says Minister Saji Cherian