മുസ്‌ലിം ലീഗ് ജനാധിപത്യ പാർട്ടി, കോൺഗ്രസിന് അഴകൊഴമ്പൻ നിലപാട്‌: മന്ത്രി വി. ശിവൻകുട്ടി

''നിലപാടിലെ പ്രശ്നംകൊണ്ടാണ് കോൺഗ്രസിനെ സെമിനാറിനെ ക്ഷണിക്കാത്തത്''

Update: 2023-07-09 05:07 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: ജനാധിപത്യ പാർട്ടിയെന്നുള്ള നിലയിലാണ് മുസ്‌ലിം ലീഗിന്റെ പ്രവർത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മോദി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പല ഏകാധിപത്യ നിലപാടുകളെയും അവർ ചെറുക്കുകയാണ്. കശ്മീർ പ്രശ്‌നമായാലും പൗരത്വനിയമവുമായി ബന്ധപ്പെട്ടായാലും ലീഗ് ഉറച്ച നിലപാടാണ് സ്വീകരിച്ചത്.

ഈ വിഷയങ്ങളിൽ അഴകൊഴമ്പൻ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഉറച്ചൊരു നിലപാട് സ്വീകരിക്കുന്നതിന് അവർ തയ്യാറാകുന്നില്ല. ബി.ജെ.പി സർക്കാറിനെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷങ്ങൾ അവരുടെ ശത്രുക്കളാണ്. അങ്ങനെയൊരു സാഹചര്യത്തിൽ കോൺഗ്രസ് ഉറച്ചൊരു നിലപാട് സ്വീകരിക്കുന്നില്ല. പല വിഷയങ്ങളിലും മൃദുസമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.

നിലപാടിലെ പ്രശ്‌നംകൊണ്ടാണ് കോൺഗ്രസിനെ സെമിനാറിനെ ക്ഷണിക്കാത്തത്. ഇഎംഎസിന്റെ നയങ്ങളിൽ നിന്ന് പാർട്ടി വ്യതിചലിച്ചെന്ന കോൺഗ്രസ് ആരോപണം തെറ്റാണെന്നും ശിവന്‍ കുട്ടി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക വ്യക്തിനിയമത്തിന് എതിരായി സിപിഎം കോഴിക്കോട്ടു സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചിരുന്നു. ഈ പശ്ചാതലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം  നടത്തുന്ന സെമിനാറിൽ ലീഗ് പങ്കെടുക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം എടുക്കും. രാവിലെ ഒൻപതരക്ക് പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലാണ് യോഗം. സി.പി.എമ്മിന്റെ ക്ഷണം സംബന്ധിച്ച് മുസ്ലീം ലീഗിൽ വ്യത്യസ്ഥ അഭിപ്രായമാണ് ഉള്ളത്. സി.പി.എം സെമിനാറിൽ പങ്കെടുക്കേണ്ടെന്നാണ് മുസ്‌ലിം ലീഗിൽ ഭൂരിഭാഗം നേതാക്കൾക്കുമുള്ള അഭിപ്രായം. 

Watch video

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News