ജീവനക്കാരിയോട് മോശമായി പെരുമാറി: കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിന് സസ്‌പെൻഷൻ
ജില്ല ജഡ്ജ് എം. സുഹൈബിനെതിരെ ഹൈക്കോടതി രജിസ്ട്രാറുടേതാണ് നടപടി
Update: 2024-12-25 16:10 GMT
കോഴിക്കോട്: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെ കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവ്.
ജില്ല ജഡ്ജ് എം. സുഹൈബിനെതിരെ ഹൈക്കോടതി രജിസ്ട്രാറാണ് നടപടി സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതായിരുന്നു സസ്‌പെൻഷൻ തീരുമാനം.