മോഡലുകളുടെ മരണം;പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചു
കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ്,സൈജു തങ്കച്ചൻ ഉൾപ്പെടെ എട്ട് പ്രതികളാണ് ഉള്ളത്
മോഡലുകളുടെ മരണത്തിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചു.മോചനദ്രവ്യമായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടയിരുന്നു തട്ടിക്കൊണ്ടുപോയത്.ഈ മാസം 16നായിരുന്നു സംഭവം. കുഴിപ്പള്ളിയിലെ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്.സംഭവത്തിൽ രണ്ടു പേർക്കെതിരെ മുനമ്പം പൊലീസ് കേസെടുത്തു.
അതേസമയം, മോഡലുകളുടെ അപകട മരണത്തിൽ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും. കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ്,സൈജു തങ്കച്ചൻ ഉൾപ്പെടെ എട്ട് പ്രതികളാണ് ഉള്ളത്. പ്രേരണാകുറ്റം,മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. സൈജു തങ്കച്ചൻ ഇവരുടെ കാറിനെ ഓഡി കാറിൽ പിന്തുടർന്നത് അടക്കം അന്വേഷണ സംഘം പരിശോധിച്ചിരുന്നു.
കേസിലെ പ്രധാന തെളിവായ ഡിജിറ്റൽ വിഡിയോ റെക്കോഡർ നശിപ്പിച്ചത് വീണ്ടെടുക്കാൻ അന്വേഷണ സംഘം വിശദമായ പരിശോധനയാണ് നടത്തിയത്.റോയി വയലാറ്റിന്റെ വീടിന്റെ സമീപത്തെ കായലിലും ഡി വി ആർ നായി അന്വേഷണ സംഘം പരിശോധന നടത്തി. കേസിലെ നിർണായക തെളിവായ ഡിവിആർ ലഭിക്കാതെ വന്നതോടെ അന്വേഷണം പ്രതിസന്ധിയായിരുന്നു.