തൃശ്ശൂരിലെ സദാചാര ആക്രമണം; ചികിത്സയിലായിരുന്ന ബസ് ഡ്രൈവര്‍ മരിച്ചു
തൃശൂർ, തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശി സഹർ (32) ആണ് മരിച്ചത്
തൃശ്ശൂർ: തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ, തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശി സഹർ (32) ആണ് മരിച്ചത്.
കഴിഞ്ഞ പതിനെട്ടിന് അർധരാത്രിയിലായിരുന്നു ആക്രമണം. തൃശൂർ ജൂബിലി മിഷൻ ആശുപ്രതിയിൽ ചികിൽസയിലിരിക്കെയായിരുന്നു മരണം. ക്ഷേത്രത്തിലെ സി.സി.ടി.വി കാമറയിൽ മർദ്ദനദൃശ്യങ്ങൾ പതിഞ്ഞിരുന്നു. യുവാവിന്റെ ആന്തരികാവയവങ്ങൾക്കെല്ലാം തന്നെ പരിക്കേറ്റ അവസ്ഥയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ന് ഉച്ചയോടുകൂടിയാണ് സഹർ മരിക്കുന്നത്.
പ്രതികളായ ആറു പേരും ഒളിവിലാണ്. ഇതിൽ ഒരാൾ വിദേശത്തേക്ക് കടന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികളിൽ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നത് വലിയ തോതിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.