കൂടുതൽ ബിജെപി നേതാക്കൾ കോണ്‍ഗ്രസിലേക്ക്? പാലക്കാട് നഗരസഭ കൗൺസിലർമാരടക്കം പാർട്ടി വിട്ടേക്കും
മൂന്നിലധികം കൗൺസിലർമാർ കോൺഗ്രസിനൊപ്പം പോയാൽ ബിജെപിയുടെ നഗരസഭ ഭരണം നഷ്ടമാകും
Update: 2024-11-17 05:02 GMT
പാലക്കാട്: സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതൽ ബിജെപി നേതാക്കൾ കോൺഗ്രസിലെത്താൻ സാധ്യത. പാലക്കാട് നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ ബിജെപി വിടുമെന്നാണ് സൂചന. പാലക്കാട്ടെ ബിജെപിക്കുള്ളിൽ വലിയ പ്രശ്നങ്ങളാണ് നടക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് സന്ദീപ് വാര്യർ ബിജെപി വിട്ടത്. ബിജെപിയിൽ അവഗണന നേരിടുന്ന പല നേതാക്കളും സന്ദീപുമായി ചർച്ച നടത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുൻമ്പ് തന്നെ കുറച്ചുപേർ കോൺഗ്രസിലെത്താൻ സാധ്യതയുണ്ട്. പാലക്കാട് നഗരസഭയിലെ കൗൺസിലർമാരടക്കം ബിജെപി വിടുമെന്ന വിവരങ്ങളും പുറത്തുവരുന്നു. മൂന്നിലധികം കൗൺസിലർമാർ കോൺഗ്രസിനൊപ്പം പോയാൽ ബിജെപിയുടെ നഗരസഭ ഭരണം നഷ്ടമാകും.