എ.ഐ കാമറാ ഇടപാടിൽ കൂടുതൽ ഉപകരാറുകൾ; മൂന്ന് കോടി രൂപ അൽഹിന്ദ് പ്രസാഡിയോയ്ക്ക് നൽകി
കരാറുകളുടെ തെളിവ് പുറത്ത്
തിരുവനന്തപുരം: എ.ഐ കാമറാ ഇടപാടിൽ കൂടുതൽ ഉപകരാറുകൾ നൽകിയതിന് തെളിവുകൾ പുറത്ത്. കെൽട്രോൺ - എസ് ആർ ഐ ടി - പ്രസാഡിയോ കരാറുകളുടെ തെളിവാണ് പുറത്തുവന്നത്. ഉപകരാറെടുത്ത പ്രസാഡിയോ അൽഹിന്ദിന് വീണ്ടും ഉപകരാർ നൽകി. കരാറിന്റെ ഭാഗമായി മൂന്ന് കോടി രൂപ അൽഹിന്ദ് പ്രസാഡിയോയ്ക്ക് നൽകി. കരാറിൽ നിന്ന് പിൻവാങ്ങിയിട്ടും അൽ ഹിന്ദിന് മുഴുവൻ പണം തിരികെ ലഭിച്ചില്ല.
അതേസമയം എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. പദ്ധതിയുടെ രേഖകൾ സർക്കാരിന്റെ വെബ്സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല. എ.ഐ ക്യാമറകളുടെ കരാറിൽ അടിമുടി ദുരൂഹതയാണെന്നും സതീശൻ ആരോപിച്ചു.
ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ എം പി ആവശ്യപ്പെട്ടു. സമര പരിപാടികൾ തീരുമാനിക്കാൻ കോൺഗ്രസ് നാളെ യോഗം ചേരുമെന്നും മുരളീധരൻ പറഞ്ഞു.