കുക്കറിന്റെ അടപ്പ് ഉപയോ​ഗിച്ച് മുഖത്തടിച്ചു; മകനെതിരെ പരാതിയുമായി അമ്മ

മകൻ രഭിനെതിരെ പൊലീസ് കേസെടുത്തു

Update: 2025-04-01 17:22 GMT

കോഴിക്കോട്: ബാലുശ്ശേരിയിൽ മകൻ്റെ ആക്രമണത്തിൽ അമ്മക്ക് പരിക്ക്. കുക്കറിന്റെ അടപ്പ് ഉപയോ​ഗിച്ച് മുഖത്തടിച്ചെന്നാണ് അമ്മ രതിയുടെ പരാതി. മകൻ രഭിനെതിരെ പൊലീസ് കേസെടുത്തു. 

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വിദേശത്തു നിന്നും നാട്ടിലെത്തിയ മകൻ അടുക്കളയിൽ കയറി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ, അടിവയറ്റിൽ ചവിട്ടുകയും, തലപിടിച്ച് ചുമരിലിടിക്കുകയും ചെയ്തെന്ന് പറയുന്നു. 

രതിയുടെ ഭർത്താവ് ഭാസ്കരൻ, രഭിൻ്റെ ഭാര്യ ഐശ്വര്യ, എന്നിവരും മർദനത്തിന് കൂടെ നിന്നെന്നും പരാതിയിൽ പറയുന്നു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News