ചേർത്തലയിൽ നവജാതശിശുവിനെ മാതാവ് കൊലപ്പെടുത്തിയതായി സംശയം; യുവതിയും സുഹൃത്തും കസ്റ്റഡിയിൽ
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആൺ സുഹൃത്തിന് കൈമാറിയതായും സംശയം
Update: 2024-08-11 05:31 GMT
ആലപ്പുഴ: ചേർത്തലയിൽ നവജാതശിശുവിനെ മാതാവ് കൊലപ്പെടുത്തിയതായി സംശയം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആൺ സുഹൃത്തിന് കൈമാറിയതായും ഇയാൾ കുഞ്ഞിനെ തകഴിയിലെ വീടിനടുത്ത് മറവ് ചെയ്തതെന്നുമാണ് സംശയം. യുവതിയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രസവത്തിന് ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ ആൺസുഹൃത്തിന് കൈമാറിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ആൺസുഹൃത്ത് കുഞ്ഞിനെ ആലപ്പുഴയിലെ വീട്ടിന് സമീപം മറവ് ചെയ്തതായും സംശയമുണ്ട്. തകഴി കുന്നുമ്മലിലാണ് കുഞ്ഞിനെ മറവ് ചെയ്തതെന്നാണ് വിവരം. ഇവിടെ പൊലീസ് പരിശോധന നടത്തും.