ഇടുക്കിയിൽ അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച കേസിൽ അമ്മ റിമാൻഡിൽ
കുട്ടിയുടെ ആരോഗ്യ നിലയിൽ കാര്യമായ ആശങ്കയില്ലെങ്കിലും പൊള്ളലേറ്റ ഭാഗങ്ങളിൽ പഴുപ്പുണ്ടായതിനാൽ കാര്യമായ ചികിത്സ അനിവാര്യമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ
ഇടുക്കി ശാന്തൻപാറയിൽ അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച കേസിൽ അമ്മ ഭുവനയെ റിമാൻഡ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. ആശുപത്രിയിൽ ചികിൽസയിലുള്ള കുട്ടിയുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുക്കുകയും കുട്ടിയുടെ സഹോദരിയെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയക്കുകയും ചെയ്തു.
കുട്ടിയുടെ ആരോഗ്യ നിലയിൽ കാര്യമായ ആശങ്കയില്ലെങ്കിലും പൊള്ളലേറ്റ ഭാഗങ്ങളിൽ പഴുപ്പുണ്ടായതിനാൽ കാര്യമായ ചികിത്സ അനിവാര്യമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. നാല് ദിവസം മുമ്പാണ് കുട്ടിയെ അമ്മ പൊള്ളലേൽപ്പിച്ചത്. ഉള്ളൻ കാലിലും ഇടുപ്പിലുമാണ് കുട്ടിക്ക് പൊള്ളലേറ്റിരിക്കുന്നത്. തവിയുടെ അഗ്രം ചൂടാക്കിയാണ് അഞ്ചരവയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചത്. ഇവർ തമിഴ്‌നാട് സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ കാലിലും മറ്റും പൊള്ളലേറ്റത് കണ്ട സമീപ വാസികളാണ് വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത്.