മുല്ലപ്പെരിയാർ അണക്കെട്ട് അൽപ്പസമയത്തിനകം തുറക്കും

536 ഘനയടി വെള്ളമാണ് ഒരു സെക്കൻഡിൽ പുറത്തേക്കൊഴുകുക. ഇതുവഴി ഇടുക്കി ഡാമിൽ അരയടി വെള്ളം മാത്രമേ ഉയരൂ എന്നാണ് കണക്കാക്കുന്നത്.

Update: 2021-10-29 01:04 GMT
Editor : Nidhin | By : Web Desk

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ ഏഴ് മണിക്ക് തുറക്കും. സ്പിൽവേയിലെ 3, 4 ഷട്ടറുകൾ 0.35 മീറ്റർ ഉയർത്തുമെന്നാണ് തമിഴ്‌നാട് സർക്കാർ അറിയിച്ചിരിക്കുന്നത്..

നിലവിലെ ഡാമിലെ ജലനിരപ്പ് 138.40 അടിയാണ്. 536 ഘനയടി വെള്ളമാണ് ഒരു സെക്കൻഡിൽ പുറത്തേക്കൊഴുകുക. ഇതുവഴി ഇടുക്കി ഡാമിൽ അരയടി വെള്ളം മാത്രമേ ഉയരൂ എന്നാണ് കണക്കാക്കുന്നത്.

മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ.രാജനും ബോട്ട് മാർഗം തേക്കടി ജലാശയത്തിലൂടെ മുല്ലപ്പെരിയാറിലേക്ക് യാത്ര തിരിച്ചു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സർക്കാർ അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും എടുത്തിട്ടുണ്ട് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

കേരളം സുസജ്ജമാണെന്നും എല്ലാ തയ്യാറെടുപ്പും എടുത്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട് സാഹചര്യമില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഇന്നത്തെ മഴ മുന്നറിയിപ്പിനെയും ഗൗരവമായി കാണുമെന്നും ഓറഞ്ച് അലർട്ടാണെങ്കിലും റെഡ് അലർട്ടിന്റെ തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News