മുല്ലപ്പെരിയാർ ഹരജികളിൽ വിധി നാളെ
ദേശീയ ഡാം സുരക്ഷാ അതോറിറ്റി പ്രവർത്തന സജ്ജമാകുന്നതുവരെ മേൽനോട്ട സമിതി തുടരണമെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
Update: 2022-04-07 09:37 GMT
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ഹരജികളിൽ വിധി പറയുന്നത് സുപ്രിംകോടതി നാളത്തേക്ക് മാറ്റി. മേൽനോട്ട സമിതി ചെയർമാന്റെ ചുമതല കേന്ദ്ര ജലകമ്മീഷൻ ചെയർമാന് നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ മേൽനോട്ട സമിതി ചെയർമാനെ മാറ്റേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ദേശീയ ഡാം സുരക്ഷാ അതോറിറ്റി പ്രവർത്തന സജ്ജമാകുന്നതുവരെ മേൽനോട്ട സമിതി തുടരണമെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. അതോറിറ്റി നിലവിൽവരുന്നതുവരെ ദേശീയ ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങൾ മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് ഉണ്ടായിരിക്കും. ഇത് സ്ഥിരം സംവിധാനമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.