മുനമ്പം പ്രശ്നം; എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം അബ്ദുൽ ഹകീം അസ്ഹരി

വഖഫ് ഭൂമി വിറ്റിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്നും എസ് വൈ എസ് ജനറൽ സെക്രട്ടറി പറഞ്ഞു

Update: 2024-12-01 12:00 GMT
Advertising

തിരുവനന്തപുരം: വഖഫ് ഭൂമി വിൽക്കുന്ന സമ്പ്രദായം വഖഫിൽ ഇല്ലെന്നും അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്നും എസ് വൈ എസ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വഖഫ് ആരെയാണ് ഏൽപ്പിച്ചത്, എന്തിനാണ് വഖഫ് ചെയ്തിരിക്കുന്നത് അത് ആ ആവശ്യത്തിന് തന്നെ ഉപയോഗിക്കണമെന്നാണ് നിയമം. മുനമ്പത്തെത് വഖഫ് ഭൂമിയാണെന്നാണ് അറിയുന്നത്, അത് ഫാറൂഖ് കോളേജ് അധികൃതർ വിറ്റിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. നിയമ പ്രകാരം വഖഫ് ഭൂമി വിൽപ്പന നടക്കില്ല.

സർക്കാർ ഭൂമികളും പുറമ്പോക്ക് ഭൂമികളും കൈയ്യേറിയവരെ കുടിയിറക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. മുനമ്പത്തെ വിഷയത്തിൽ പാവപ്പെട്ട ആളുകളെ ദുരിതത്തിലാക്കുന്ന പ്രവർത്തനം ഉണ്ടാകരുത്. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അത് ആരുടേയും അവകാശം ഹനിച്ച് കൊണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.  ആ കേസ് കോടതിയിൽ നടക്കുകയാണ്. സർക്കാർ ജൂഡിഷ്യൽ കമ്മിറ്റി വെച്ചിട്ടുണ്ട് ഇതിലൂടെ കൃത്യമായ വിവരം പുറത്തു വരും എന്നാണ് കരുതുന്നത്. വർഗീയതയ്ക്കെതിരെ കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്നും ഭരണഘടന സംരക്ഷിക്കുന്നതിന് ചർച്ചകൾ ഉണ്ടാകണമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News