മേപ്പാടിയിൽ കുട്ടികൾക്ക് ഛർദിയും വയറിളക്കവും; ഭക്ഷ്യക്കിറ്റിൽ നിന്ന് വിഷബാധയേറ്റതായി ആരോപണം

സർക്കാർ കിറ്റ് നൽകിയ മറ്റു പഞ്ചായത്തുകളിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് മന്ത്രി കെ.രാജൻ പ്രതികരിച്ചു.

Update: 2024-11-09 11:54 GMT
Editor : banuisahak | By : Web Desk
Advertising

വയനാട്: മേപ്പാടി കുന്നംപറ്റയിൽ മുണ്ടക്കൈ ദുരിതബാധിതർക്ക് നൽകിയ ഭക്ഷ്യകിറ്റിൽ വിവാദമൊഴിയുന്നില്ല. രണ്ടുകുട്ടികൾക്ക് ഛർദിയും വയറിളക്കവും ബാധിച്ചു. ഭക്ഷ്യകിറ്റിൽ നിന്നാണ് വിഷബാധയെന്ന് ആരോപിച്ച് മേപ്പാടിയിൽ സിപിഎം പ്രവർത്തകർ റോഡ്‌ ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത്‌ നീക്കി. സർക്കാർ കിറ്റ് നൽകിയ മറ്റു പഞ്ചായത്തുകളിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് മന്ത്രി കെ.രാജൻ പ്രതികരിച്ചു.

കൊടുക്കാത്ത ബ്രെഡ് പൂത്തത് പോലെ സർക്കാർ കൊടുക്കാത്ത റവയും മൈദയും പൂത്തു എന്നാണ് ആരോപിക്കുന്നത്. കൊടുക്കാത്ത സാധനങ്ങൾ എങ്ങനെയാണ് കേടാകുന്നതെന്നും മന്ത്രി ചോദിച്ചു. 

അതേസമയം, ദുരിത ബാധിതർക്ക് പഴകിയ ഭക്ഷ്യവസ്‌തുക്കൾ നൽകിയതിൽ മേപ്പാടി പഞ്ചായത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പഴയ സാധനങ്ങൾ നൽകിയത് മേപ്പാടി പഞ്ചായത്താണെന്നും സർക്കാ‍ർ നൽകിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൻ്റെ തുടക്കത്തിൽ തന്നെ പഴയ സാധനങ്ങൾ ദുരിതബാധിതർക്ക് നൽകരുതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഗൗരവമായ പ്രശ്‌നമാണിത്. പാവപ്പെട്ടവരെ സഹായിക്കലല്ല അവരുടെ ഉദ്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ, എല്ലാം റവന്യുവകുപ്പ് കൊടുത്ത വസ്‌തുക്കളാണെന്ന ആരോപണം കടുപ്പിക്കുകയാണ് പ്രതിപക്ഷം. കഴിഞ്ഞ ദിവസമാണ് മേപ്പാടിയിൽ ദുരിതബാധിതർക്ക് വിതരണം ചെയ്‌ത ഭക്ഷ്യക്കിറ്റിൽ പഴകിയ വസ്‌തുക്കൾ കണ്ടെത്തിയത്. മൈദ പുഴുവരിച്ചതായിരുന്നു. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങളായിരുന്നു ഭക്ഷ്യക്കിറ്റിൽ ഉണ്ടായിരുന്നത്.

ഭക്ഷ്യസാധനങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ മേപ്പാടി പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു. പുഴുവരിച്ച അരി ലഭിച്ചവരോട് പഞ്ചായത്ത് അധികൃതർ ക്ഷമാപണം നടത്തിയതോടെയാണ് ഡിവൈഎഫ്ഐ പ്രതിഷേധം അവസാനിപ്പിച്ചത്. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News