കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസ്; അമ്മ രേഷ്മക്ക് 10 വര്‍ഷം തടവ്
കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് ശിക്ഷ വിധിച്ചത്
കൊല്ലം: കൊല്ലത്ത് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസില്‍ പ്രതി രേഷ്മയ്ക്ക് പത്ത് വർഷം തടവ്. 5000050000 രൂപ പിഴയും കോടതി വിധിച്ചു രൂപ പിഴയും കോടതി വിധിച്ചു. കുഞ്ഞിന്‍റെ അമ്മയാണ് ശിക്ഷിക്കപ്പെട്ട രേഷ്മ. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് ശിക്ഷ വിധിച്ചത്. ജുവൈനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വർഷം തടവ് ഉൾപ്പടെയാണ് 10 വർഷം ശിക്ഷ.
കൊല്ലം കല്ലുവാതുക്കലിൽ 2021 ജനുവരിയിൽ ആയിരുന്നു സംഭവം .ജനിച്ച് അധികസമയം ആകാത്ത ആൺകുഞ്ഞിനെയാണ് പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാതെ, രേഷ്മയുടെ വീടിന്റെ പിന്നിലെ റബ്ബർതോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. അവശനിലയിലായിരുന്ന കുഞ്ഞിനെ കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം എസ്.എ.ടി.യിലുമെത്തിച്ചെങ്കിലും മരിച്ചു. ഡി.എൻ.എ. പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിയുന്നത്.