മുട്ടിൽ മരംമുറിക്കേസ്; അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി
കേസന്വേഷണത്തിന്റെ സമഗ്രമായ റിപ്പോർട്ട് ഉടൻ നൽകണമെന്ന് എ.ഡി.ജി.പി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു
മുട്ടിൽ മരംമുറി കേസിൽ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കിയയച്ചു. അന്വേഷണ റിപ്പോർട്ട് സമഗ്രമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ നടപടി.
മുട്ടിൽ മരംമുറിക്കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വ്യക്തമായ പങ്കുണ്ടെന്ന് നേരത്തെ ആരോപിക്കപ്പെട്ടിരുന്നു. ഈ ആരോപണങ്ങളെ ശരിവയ്ക്കുന്ന തെളിവുകളും കേസന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ലഭിച്ചതുമാണ്. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മരംമുറിക്കേസിൽ പങ്കുണ്ടെന്നതിനെ കുറിച്ചുള്ള സമഗ്രമായ വിവരം റിപ്പോർട്ടില്ലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് തലവൻ എ.ഡി.ജി.പി എസ്. ശ്രീജിത്ത് അന്വേഷണ റിപ്പോർട്ട് തിരിച്ചയച്ചത് . കേസന്വേഷണത്തിന്റെ സമഗ്രമായ റിപ്പോർട്ട് ഉടൻ നൽകണമെന്ന് എ.ഡി.ജി.പി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കാൻ തന്നെയാണ് പൊലീസിന്റെ തീരുമാനം.