ഏഷ്യാനെറ്റ് ഓഫീസിനെതിരായ എസ്.എഫ്.ഐ അതിക്രമം: പരിശോധിക്കാമെന്ന് എം.വി ഗോവിന്ദൻ

പ്രതിഷേധമാണുണ്ടായതെന്നും അത് എത്രത്തോളം ആകാം എന്നതാണ് പ്രധാനമെന്നും ഗോവിന്ദൻ

Update: 2023-03-04 07:16 GMT
Advertising

പാലക്കാട്: ഏഷ്യാനെറ്റ് റീജിയണൽ ഓഫീസിലുണ്ടായ എസ്എഫ്‌ഐ അതിക്രമം പരിശോധിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധമാണുണ്ടായതെന്നും അത് എത്രത്തോളം ആകാം എന്നതാണ് പ്രധാനമെന്നും ഗോവിന്ദൻ പറഞ്ഞു.

കേരളം പിടിക്കുമെന്ന് മോദിയും ബിജെപിയും പറയാൻ തുടങ്ങിയിട്ട് കാലം കുറേയായെന്നും ഇവിടെ ഒന്നും നടക്കില്ലെന്നും കൂട്ടിച്ചേർത്ത എം.വി ഗോവിന്ദൻ കോർപറേറ്റ് പണം കൊണ്ട് കേരളത്തിൽ സർക്കാർ ഉണ്ടാക്കാം എന്ന മോഹം വേണ്ടെന്നും പരിഹസിച്ചു.

Full View

ഇന്നലെയാണ് വ്യാജ വാർത്ത നൽകിയെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലേക്ക് എസ്എഫ്‌ഐ മാർച്ച് നടത്തിയത്. പാലാരിവട്ടത്തെ ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ഓഫീസിന് മുന്നിൽ ബാനറും കെട്ടി. ഓഫീസിൽ അതിക്രമിച്ച് കയറി പ്രവർത്തനം തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ അഭിലാഷ് ജി നായർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News