മാട്ടൂലിലെ ഹിഷാം വധം: പിന്നിൽ എസ്ഡിപിഐ എന്ന് എംവി ജയരാജൻ

കഴിഞ്ഞ ബുധനാഴ്ച (ഡിസംബർ 22) രാത്രിയാണ് മാട്ടൂൽ സ്വദേശി കോളാമ്പി ഹിഷാം കുത്തേറ്റു മരിച്ചത്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറഞ്ഞത്.

Update: 2021-12-25 11:06 GMT
Advertising

മാട്ടൂലിൽ ഹിഷാം എന്ന യുവവിനെ കുത്തിക്കൊലപ്പെടുത്തിയത് എസ്ഡിപിഐ പ്രവർത്തകരെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഹിഷാമിന്റെ വീട് സന്ദർശിച്ചതിന് ശേഷമിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ജയരാജൻ എസ്ഡിപിഐക്കെതിരെ ആരോപണമുന്നയിച്ചത്. അക്രമത്തിൽ പരിക്കേറ്റ ഷക്കീബ് എന്നയാളുടെ വീടും ജയരാജൻ സന്ദർശിച്ചു.

Full View

കഴിഞ്ഞ ബുധനാഴ്ച (ഡിസംബർ 22) രാത്രിയാണ് മാട്ടൂൽ സ്വദേശി കോളാമ്പി ഹിഷാം കുത്തേറ്റു മരിച്ചത്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മാട്ടൂൽ സൗത്ത് സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഹിഷാമിന്റെ സഹോദരന്റെ പ്രണയവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മധ്യസ്ഥചർച്ച നടക്കുന്നതിനിടെ പ്രതികളും ഹിഷാമും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഹിഷാമിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News