മലപ്പുറം ജില്ലയിലെ സ്കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

ലൈസൻസില്ലാതെ സ്കൂൾ വാഹനമോടിക്കുന്നവരെയും പരിശോധനയിൽ കണ്ടെത്തി

Update: 2022-10-28 01:11 GMT
Editor : Jaisy Thomas | By : Web Desk
Advertising

മലപ്പുറം: മലപ്പുറം ജില്ലയിലെ സ്കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം. വിവിധ പ്രദേശങ്ങളിലായി നടത്തിയ പരിശോധനയിൽ 15 സ്കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു. ലൈസൻസില്ലാതെ സ്കൂൾ വാഹനമോടിക്കുന്നവരെയും പരിശോധനയിൽ കണ്ടെത്തി.

മലപ്പുറം, കൊണ്ടോട്ടി, തിരൂർ, പൊന്നാനി, നിലമ്പൂർ,  മഞ്ചേരി, കോട്ടക്കൽ, തുടങ്ങിയ പ്രദേശങ്ങളിലാണ് മോട്ടോർ വാഹന വകുപ്പ് സ്കൂൾ വാഹനങ്ങൾ പ്രത്യേകമായി പരിശോധിച്ചത്. നൂറോളം വാഹനങ്ങൾ പരിശോധിച്ചതിൽ പതിനഞ്ച് വാഹനങ്ങളിൽ നിയമലംഘനം കണ്ടെത്തി. ലൈസൻസ് ഇല്ലാതെ സ്കൂൾ വാഹനമോടിച്ച മൂന്ന് പേരെയും പിടികൂടി . ഡോർ അടക്കാൻ കഴിയാത്തതും സ്പീഡ് ഗവർണറും ജി.പി.എസും ഇല്ലാത്തതുമായ നിലമ്പൂരിലെ സ്കൂൾ വാഹനത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. വാഹന നികുതി അടക്കാത്ത സ്കൂൾ ബസ്സുകളും, ഫിറ്റ്നസ് ഇല്ലാത്ത സ്കൂൾ വാഹനം, തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് സ്കൂൾ അധികൃതർക്കും, വാഹന ഡ്രൈവർമാർക്കും കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടും നിയമലംഘനങ്ങൾ തുടരുന്ന സ്ഥിതിയാണെന്നും  നിയമലംഘനമുള്ള വാഹനമുപയോഗിക്കുന്ന സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരമുള്ള നടപടികൾക്ക് ജില്ലാ കലക്ടർക്ക് ശിപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News