ദേശീയപാതാ അറ്റകുറ്റപണി; വീഴ്ച്ച സമ്മതിച്ച് ദേശീയ പാത അതോറിറ്റി

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ദേശീയ പാത അതോറിറ്റി

Update: 2022-08-13 14:20 GMT
Advertising

ദേശീയപാതകളിലെ അറ്റകുറ്റപണികളിൽ വീഴ്ച്ച സമ്മതിച്ച് ദേശീയ പാത അതോറിറ്റി. അറ്റകുറ്റപ്പണികളിൽ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിക്ക് സ്ഥിരമായി വീഴ്ച്ച പറ്റുന്നുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ കരാർ പരിശോധിക്കുമെന്നും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി റീജിയണല്‍ ഡയറക്ടര്‍ ബി എല്‍ മീണ പറഞ്ഞു

ദേശീയപാതയിൽ വികസനപ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ നേരിട്ടുള്ള പരിശോധന തുടരുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മന്ത്രി നേരിട്ടോ പ്രത്യേക മിഷൻ ടീമോ ആണ് പരിശോധന നടത്തുന്നത്. 128 നിയോജകമണ്ഡലങ്ങളിൽ ഇതുവരെ സന്ദർശനം നടത്തി.

ദേശീയ പാതകളിലെ കുഴികള്‍ പരിഹരിക്കാൻ ഇടപെടുമെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചു. എൻ എച്ച് എ ഐ ക്ക് നേരിട്ട് കുഴിയടക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ അതിനാവശ്യമായ ഫണ്ട് നൽകിയാൽ പി ഡബ്യൂ ഡി അറ്റകുറ്റപണികൾ പൂർത്തിയാക്കാൻ തയാറാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ ദേശീയ പാത നിർമ്മാണപുരോഗതി ഓരോ ജില്ലയിലും നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട്ടെ വിവിധ ഇടങ്ങളിൽ പൊതു മരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.2025 ൽ ദേശീയ പാത വികസനം പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതായി മന്ത്രി പറഞ്ഞു.

Full View
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News