നാട്ടിക പി.ജി ദീപക് കൊലപാതകം: വിചാരണക്കോടതി വെറുതെവിട്ട RSS പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി
അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില്‍ എട്ടിന് ഹാജരാക്കാന്‍ പൊലീസിന് നിർദേശം
Update: 2025-03-27 07:50 GMT


തൃശൂർ: നാട്ടികയിലെ ജനതാദള്‍ യു നേതാവ് പി ജി ദീപകിന്റെ കൊലപാതകത്തിൽ വിചാരണക്കോടതി വെറുതെവിട്ട അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരെന്ന് ഡിവിഷന്‍ ബെഞ്ച് കണ്ടെത്തിയത്.
അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില്‍ എട്ടിന് ഹാജരാക്കാന്‍ പൊലീസിന് നിർദേശം നല്‍കി. 2015 മാര്‍ച്ച് 24നായിരുന്നു കൊലപാതകം നടന്നത്.