നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയെ പത്തനംതിട്ട കലക്ടറേറ്റിലേക്ക് മാറ്റി
മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി
Update: 2024-12-04 11:37 GMT
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയെ പത്തനംതിട്ട കലക്ടറേറ്റിലേക്ക് മാറ്റി. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. നേരത്തെ കോന്നി തഹസിൽദാർ ആയിരുന്നു. മഞ്ജുഷ ഇപ്പോഴും അവധിയിൽ തുടരുകയാണ്. തസ്തിക പിന്നീട് കലക്ടർ തീരുമാനിക്കും.
തഹസിൽദാറായി തുടരാൻ കഴിയില്ലെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്ന് തഹസിൽദാർ പോലുള്ള കുടുതൽ ഉത്തരവാദിത്വമുള്ള ജോലി ചെയ്യാൻ തത്കാലം കഴിയില്ലെന്നായിരുന്നു അറിയിച്ചത്.