'മന്ത്രി അനാവശ്യ സംസാരം നടത്തിയിട്ടില്ല'; ശശീന്ദ്രനെ പിന്തുണച്ച് തോമസ് കെ. തോമസ്

ബ്ലോക്ക് പ്രസിഡന്‍റും എന്‍.സി.പി നിർവാഹക സമിതി അംഗവും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനാണ് മന്ത്രി വിളിച്ചത്.

Update: 2021-07-20 10:47 GMT
Advertising

സ്ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനെ പിന്തുണച്ച് എന്‍.സി.പി നിയമസഭ കക്ഷി നേതാവ് തോമസ്.കെ തോമസ്. അനാവശ്യമായ സംസാരം മന്ത്രി നടത്തിയിട്ടില്ലെന്നും രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്‍.സി.പി കുണ്ടറ ബ്ലോക്ക് പ്രസിഡന്‍റിനോടാണ് എ കെ ശശീന്ദ്രൻ ഫോണില്‍ സംസാരിച്ചത്. ബ്ലോക്ക് പ്രസിഡന്‍റും എന്‍.സി.പി നിർവാഹക സമിതി അംഗവും മാസങ്ങളായി പ്രശ്നമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി സംസാരിച്ചതെന്നും തോമസ്.കെ തോമസ് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്ക് ദോഷകരമാകാത്ത രീതിയില്‍ ഒത്തുതീര്‍പ്പിലെത്തണമെന്നാണ് മന്ത്രി പറ‌ഞ്ഞത്. അല്ലാതെ അനാവശ്യമായ ഒരു സംസാരവും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.സി.പിയിൽ ഭിന്നതയില്ലെന്നും അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്നും തോമസ്.കെ തോമസ് പറഞ്ഞു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News