കെ.എസ്.ആർ.ടി.സി സ്വീഫ്റ്റിലേക്കുള്ള പുതിയ സൂപ്പർ ഫാസ്റ്റ് ബസ് എത്തി

അടുത്ത രണ്ട് മാസത്തിനുള്ളിൽ ബാക്കി 130 ബസും എത്തും

Update: 2023-02-24 03:32 GMT
New super fast bus, KSRTC, Swift,
AddThis Website Tools
Advertising

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വീഫ്റ്റിലേക്കുള്ള പുതിയ സൂപ്പർ ഫാസ്റ്റ് ബസ് എത്തി. അടുത്ത രണ്ട് മാസത്തിനുള്ളിൽ ബാക്കി 130 ബസുമെത്തും. അശോക് ലൈലാന്റിൽ നിന്നാണ് ഡീസൽ ബസുകൾ വാങ്ങിയത്. കെ.എസ്.ആർ.ടി.സി ബസുകളുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ ബസുകള്‍ എത്തുന്നത്

ഇന്ന് പുലർച്ചെയെത്തിയ ബസ് ഉടൻ സർവ്വീസ് ആരംഭിക്കില്ല. സുപ്പർഫാസ്റ്റ് ബസുകളുടെ കാലപഴക്കം ഇന്ധനക്ഷമതയെ പോലും ബാധിക്കുന്നു എന്ന തരത്തിൽ വ്യാപക പ്രചരണം ഉണ്ടായിരുന്നു. മുഴുവൻ ബസുകളുമെത്തിയാൽ സൂപ്പർഫാസ്റ്റ് ബസുകളെല്ലാം കെ.സ്വിഫ്റ്റിലേക്ക് മാറും. നിലവിൽ സർവീസ് നടത്തുന്ന പുതിയ ബസുകള്‍ ഫാസ്റ്റ് സർവീസിലേക്ക് മാറ്റാനുമാണ് കെ.എസ്.ആർ.ടി.സി തീരുമാനം.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News