കുട്ടികള്‍ക്കായി ഒരു പ്രതിരോധ വാക്സിന്‍ കൂടി; കുത്തിവെപ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് വാക്സിനേഷനുള്ള നടപടികൾ തുടങ്ങി

Update: 2021-09-18 07:38 GMT
Advertising

കുട്ടികള്‍ക്കായി ഒരു പ്രതിരോധ വാക്സിന്‍ കൂടി വരുന്നു. ന്യൂമോണിയ ബാധിച്ചുള്ള മരണങ്ങള്‍ ഒഴിവാക്കാനായി ന്യുമോ കോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിനാണ് നല്‍കുക. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് വാക്സിനേഷനുള്ള നടപടികൾ തുടങ്ങി.

കുട്ടികളിലെ ന്യൂമോണിയാ ബാധയും അതിനെ തുടര്‍ന്നുള്ള മരണങ്ങളും ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് 2017ലാണ് രാജ്യത്ത് ആദ്യമായി ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ നല്‍കി തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലായിരുന്നു വാക്സിന്‍ വിതരണം. ഇതാണ് ഇപ്പോള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കൂടി വ്യാപിപ്പിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി പിസിവി വാക്സിന്‍ നല്‍കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും വാക്സിന്‍ വിതരണം. കോവിഡ് ബാധിച്ച ശേഷമുള്ള ന്യൂമോണിയ മരണങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ വിതരണം വേഗത്തിലാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News