കൊച്ചിയില്‍ പുതുവത്സരാഘോഷം രാത്രി 12 മണി വരെ, ഡി.ജെ പാര്‍ട്ടികളില്‍ 'സര്‍പ്രൈസ്' ചെക്കിങ്
മട്ടാഞ്ചേരി ഭാഗത്ത് കാര്‍ണിവല്‍ നടക്കുന്നതിനാല്‍ ആ ഭാഗം കേന്ദ്രീകരിച്ച് വലിയ സജ്ജീകരണങ്ങള്‍ ഒരുക്കും
കൊച്ചി: പുതുവത്സരാഘോഷം രാത്രി 12 മണി വരെ മതിയെന്ന് പൊലീസ്. ലഹരി ഉപയോഗം തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും ഡി.ജെ പാർട്ടികൾ പ്രത്യേകം നിരീക്ഷിച്ച് സര്‍പ്രൈസ് ചെക്കിങ്ങുകള്‍ നടത്തുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. പാര്‍ട്ടി നടക്കുന്ന വേദികളില്‍ മഫ്തി പൊലീസിന്‍റെ സാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മട്ടാഞ്ചേരി ഭാഗത്ത് കാര്‍ണിവല്‍ നടക്കുന്നതിനാല്‍ ആ ഭാഗം കേന്ദ്രീകരിച്ച് വലിയ സജ്ജീകരണങ്ങള്‍ ഒരുക്കും. എല്ലാ പ്രധാന ജംക്ഷനുകളിലും പൊലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തും. ബാരിക്കേഡ് വെച്ച് അതിര്‍ത്തികള്‍ സീല്‍ ചെയ്യും. വാഹന പരിശോധന കര്‍ശനമാക്കുമെന്നും സി.എച്ച് നാഗരാജു പറഞ്ഞു. എല്ലാ ആഘോഷ പരിപാടികളും രാത്രി പന്ത്രണ്ട് മണി വരെ മതിയെന്നും നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും നാഗരാജു മീഡിയവണിനോട് പറഞ്ഞു.
രണ്ടാഴ്ച മുമ്പ് തന്നെ ലഹരി പാര്‍ട്ടികള്‍ നടക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍ പൊലീസ് നിരീക്ഷണം ആരംഭിച്ചിരുന്നു. ഹോട്ടലുകളിലും പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലും സി.സി.ടി.വി ക്യാമറകള്‍ ഉണ്ടെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്.