'എൻ.എം വിജയന്‍റെ കത്തിന്‍റെ പേരിൽ തന്നെ ബലിയാടാക്കുന്നു'; എന്‍.ഡി അപ്പച്ചന്‍
അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയുമാണ് സിപിഎം സ്ഥിരമായി ചെയ്യുന്ന പണി
വയനാട്: എൻ.എം വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ. അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയുമാണ് സിപിഎം സ്ഥിരമായി ചെയ്യുന്ന പണി. എൻ.എം വിജയന്‍റെ കത്തിന്‍റെ പേരിൽ തന്നെ ബലിയാടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയന്‍റെ ആത്മഹത്യയിൽ അപ്പച്ചന്‍, ഐ.സി ബാലകൃഷ്ണൻ എംഎൽഎ, കെ.കെ ഗോപിനാഥന്‍ എന്നിവരെ പ്രതി ചേര്‍ത്തിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്ത പൊലീസ് കഴിഞ്ഞ ദിവസം ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നു. കുടുംബത്തിന്‍റെ മൊഴിയുടെയും വിജയന്‍റേതായി പുറത്തുവന്ന കത്തിന്‍റെയും വെളിച്ചത്തിലായിരുന്നു നടപടി.
അതേസമയം ഐ.സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ ബാലകൃഷ്ണന് അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.