എൻ.എം വിജയന്‍റെ ആത്മഹത്യ; കോൺഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മൂന്നുപേരുടെയും അറസ്റ്റ് ആവശ്യപ്പെട്ടും ബാലകൃഷ്ണന്‍റെ രാജി ആവശ്യപ്പെട്ടും സിപിഎം പ്രക്ഷോഭം തുടരുകയാണ്
Update: 2025-01-15 01:27 GMT
വയനാട്: വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്‍റെയും മകൻ ജിജേഷിന്‍റെയും ആത്മഹത്യയിലെടുത്ത കേസിൽ കോൺഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഐ.സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്‍റ് എന്‍.ഡി അപ്പച്ചൻ, കെ.കെ ഗോപിനാഥൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കൽപ്പറ്റ ജില്ല സെഷൻസ് കോടതി പരിഗണിക്കുക. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. മുൻകൂർ ജാമ്യ അപേക്ഷ തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതികളുടെ നീക്കം. മൂന്നുപേരുടെയും അറസ്റ്റ് ആവശ്യപ്പെട്ടും ബാലകൃഷ്ണന്‍റെ രാജി ആവശ്യപ്പെട്ടും സിപിഎം പ്രക്ഷോഭം തുടരുകയാണ്.