മെഡിസെപ് പദ്ധതിയിൽ ഉൾപെട്ടിട്ടും ഇൻഷുറൻസ് പരിരക്ഷയില്ല; പരാതി

ആശുപത്രിയിൽ കിടത്തി ചികിത്സിച്ചെങ്കിലും ഇൻഷുറൻസ് തുകക്ക് അർഹത ഇല്ലെന്ന മറുപടി കമ്പനി നൽകിയെന്നാണ് ആരോപണം

Update: 2022-09-27 01:25 GMT
Editor : banuisahak | By : Web Desk
Advertising

തൃശൂർ: സംസ്ഥാന സർക്കാരിന്റെ മെഡി സെപ് പദ്ധതിയിൽ ഉൾപെട്ടിട്ടും ചികിത്സക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമായില്ലെന്ന് പരാതി. ആശുപത്രിയിൽ കിടത്തി ചികിത്സിച്ചെങ്കിലും ഇൻഷുറൻസ് തുകക്ക് അർഹത ഇല്ലെന്ന മറുപടി കമ്പനി നൽകിയെന്നാണ് ആരോപണം. ഒറ്റപ്പാലം സ്വദേശി സത്യഭാമ എന്ന വയോധികയുടെ കുടുംബം ആശുപത്രിക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.

ഒറ്റപ്പാലത്തുള്ള സ്വകാര്യ ആശുപത്രി സത്യഭാമക്ക് മെഡി സെപ് ഉപയോഗിച്ച് ചികിത്സ ആരംഭിക്കുകയും മരുന്ന് ഉൾപ്പടെ നൽകുകയും ചെയ്തു. രോഗ നിർണയം നടത്താൻ കഴിയാതെ വന്നപ്പോൾ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശം നൽകി. എന്നാൽ ഡിസ്ചാർജ് ഷീറ്റ് നൽകാൻ മുഴുവൻ തുകയും അടക്കാൻ ആശുപത്രി ആവശ്യപ്പെടുകയായിരുന്നു.

ഗുരുതരാവസ്‌ഥയിലുള്ള രോഗിയെ തുടർ ചികിത്സക്ക് കൊണ്ട് പോകുന്നതിനായി മുഴുവൻ തുകയും അടച്ചു. മെഡിസെപ്പുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നിട്ടും സംസ്ഥാന ധനവകുപ്പ് നടപടി സ്വീലരിക്കുന്നില്ലെന്നാണ് ആക്ഷേപം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News