'എൻ.സി.പിയിലേക്ക് ഇല്ല, യു.ഡി.എഫിൽ തന്നെ തുടരും': മാണി സി കാപ്പൻ

കാപ്പന്‍ എന്‍ സി പിയിലേക്ക് മടങ്ങുമെന്നും ശശീന്ദ്രനെ പിന്‍വലിച്ച് എന്‍ സി പി അദ്ദേഹത്തെ മന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Update: 2022-03-15 04:24 GMT
Editor : rishad | By : Web Desk
Advertising

എൻസിപിയിലേക്കില്ലെന്ന് മാണി സി കാപ്പന്‍ എം.എൽ.എ. യുഡിഎഫ് വിടില്ല, ചര്‍ച്ചയും നടത്തിയിട്ടില്ല. എൻ.സി.പി അധ്യക്ഷൻ പവാറിനെ കണ്ടിട്ടുണ്ടെന്നത് സത്യമാണ്. ഇന്നും കാണും, നാളെയും കാണും. യുഡിഎഫിനെ ചില പരാതികള്‍ അറിയിച്ചിട്ടുണ്ടെന്നും കാപ്പന്‍ പറഞ്ഞു. മാണി സി കാപ്പന്‍ യു.ഡി.എഫ് വിടുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കാപ്പന്‍ എന്‍ സി പിയിലേക്ക് മടങ്ങുമെന്നും ശശീന്ദ്രനെ പിന്‍വലിച്ച് എന്‍.സി.പി അദ്ദേഹത്തെ മന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്‍.സി.പിയില്‍ ചേരുന്നത് സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. യു ഡി എഫ് വിടാന്‍ നിലവില്‍ ചിന്തിച്ചിട്ടില്ല. യു ഡി എഫിന്റെ ഭാഗമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. യു ഡി എഫിലെ ചില പരാതികള്‍ അറിയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു. താന്‍ മുന്നണി മാറുമെന്നത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയവരോട് ചോദിക്കണമെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

പാലായിൽ ‌എൽഡിഫ് സ്ഥാനാർഥിയായിരുന്ന ജോസ് കെ.മാണിയെ 14,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപാണ് മാണി സി.കാപ്പൻ എൻ.സി.പി വിട്ടത്. പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു നടപടി. ഇതിനുശേഷം നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്ന പാർട്ടി രൂപീകരിച്ച കാപ്പൻ, പാലായിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ചത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News