പരിശോധനയ്ക്ക് പോകാൻ വാഹനമില്ല; അഞ്ചൽ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ പ്രതിസന്ധിയിൽ
ലഹരി വ്യാപനം വർധിക്കുമ്പോൾ ആണ് പരിശോധന പോലും നടത്താൻ കഴിയാത്ത അവസ്ഥ


കൊല്ലം: പരിശോധനയ്ക്ക് പോകാൻ വാഹനം ഇല്ലാതെ ബുദ്ധിമുട്ടി കൊല്ലം അഞ്ചൽ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥർ. ഉണ്ടായിരുന്ന വാഹനം കാലാവധി കഴിഞ്ഞ് ഓടിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ലഹരി വ്യാപനം വർധിക്കുമ്പോൾ ആണ് പരിശോധന പോലും നടത്താൻ കഴിയാത്ത അവസ്ഥ.
കൊല്ലം ജില്ലയിലെ ഏറ്റവും വലിയ എക്സൈസ് പരിധിയുള്ളതാണ് അഞ്ചൽ റേഞ്ച്. ഇവിടത്തെ ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്ക് പോകാൻ പോലും കഴിയാതെ ഇരിക്കുന്നത്. എക്സൈസ് ഓഫീസിൽ ഉണ്ടായിരുന്ന ജീപ്പിന്‍റെ കാലാവധി 2025 ജനുവരി 12-ാം തിയതിയോടെ കഴിഞ്ഞു പിന്നാൾഡ് കട്ടപ്പുറത്താവുകയും ചെയ്തു. പലതവണ വിഷയം എക്സൈസ് വകുപ്പിനെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.
മലയോരമേഖലയും സംസ്ഥാന അതിർത്തിയായ ആര്യങ്കാവും അച്ചൻകോവിലും അഞ്ചൽ റേഞ്ച് പരിധിയിൽ ആണ് ഉൾപ്പെടുന്നത്. പരിശോധന ശക്തം ആക്കാൻ സർക്കാർ നിർദേശം നൽകുമ്പോഴാണ് അഞ്ചലിലെ ദുരവസ്ഥ. എക്സൈസ് സംഘത്തിന് വാഹനം ഇല്ലാത്തത് ലഹരി സംഘവും ദുരുപയോഗം ചെയ്യുന്നതായി നാട്ടുകാർ പരാതി പറയുന്നു.